കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ചികിത്സ നടക്കുന്നത് ‘ഹൃദ്യം’ പദ്ധതിയുടെ കീഴില്‍

ഇന്ന് വൈകീട്ട് 4.30 ഓടെ ശസ്ത്രക്രിയയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും

അമേരിക്കയിൽ പിഞ്ചുകുഞ്ഞ് മരിച്ചു, infant dies in America, covid 19,കൊവിഡ് 19,മരണം,death,america,അമേരിക്ക,world, iemalayalam, ഐഇ മലയാളം

കൊച്ചി: ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴും തീരുമാനമായിട്ടില്ല. ഹൃദയവാല്‍വിന് ഗുരുതര തകരാറുള്ളതാണ് കുട്ടിയുടെ ആരോഗ്യനില മോശമാക്കുന്നത്. ഉടൻ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിലപാട്. കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. മറ്റ് അവയവങ്ങള്‍ക്ക് തകരാറില്ലെന്ന് ഉറപ്പാക്കുകയാണ് വൈദ്യ സംഘം ചെയ്യുന്നത്. ഇന്ന് വൈകീട്ട് 4.30 ഓടെ ശസ്ത്രക്രിയയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തും. കുഞ്ഞിന്റെ ചികിത്സാ ചെലവുകള്‍ വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്.

Read More: അഞ്ചര മണിക്കൂറിൽ 400 കിലോമീറ്റർ പിന്നീട്ട് ഹസൻ: കയ്യിലേന്തിയത് കുഞ്ഞുജീവൻ

ഇന്നലെ വെെകീട്ട് 4.30 നാണ് കുഞ്ഞിനെ അമൃത ആശുപത്രിയിൽ എത്തിച്ചത്. മംഗളൂരിൽ നിന്നാണ് കുട്ടിയെ ഇവിടെ എത്തിച്ചത്. തിരുവനന്തപുരത്തെ ശ്രീചിത്രയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ, യാത്രാ മധ്യേ സർക്കാർ ഇടപെടുകയായിരുന്നു. പിന്നീട്, ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കാമെന്ന് അറിയിച്ചതോടെ കുഞ്ഞിനെ അമൃതയിൽ പ്രവേശിപ്പിച്ചു.

Read More: ജീവനിലേക്കുള്ള ‘അതിവേഗം’; സംഭവബഹുലം ഈ യാത്ര

തൃശൂരിലെത്തിയപ്പോഴാണ് ചികിത്സ അമൃതയിൽ നടത്താമെന്നും ചെലവുകൾ സർക്കാർ വഹിക്കുമെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. കുട്ടിയുടെ മാതാപിതാക്കളും സമ്മതം അറിയിച്ചു. കാസർകോട് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് KL – 60- J 7739 എന്ന നമ്പർ ആംബുലൻസിൽ കൊണ്ടുവന്നത്. ആരോഗ്യമന്ത്രി കുഞ്ഞിന്റെ മാതാപിതാക്കളുമായി നേരിട്ട് സംസാരിച്ചാണ് അമൃത ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അമൃത ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുള്ളതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: 15 days old baby very critical stage heart operation amritha hospital

Next Story
അഞ്ചര മണിക്കൂറിൽ 400 കിലോമീറ്റർ പിന്നീട്ട് ഹസൻ: കയ്യിലേന്തിയത് കുഞ്ഞുജീവൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com