New Update
/indian-express-malayalam/media/media_files/uploads/2017/09/police-.jpg)
തിരൂർ: മുസ്‌ലിം ലീഗ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിലുളള സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിൽ മലപ്പുറത്ത് ചിലയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരൂരിലും താനൂരിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Advertisment
ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം, മുസ്‌ലിം ലീഗ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. മലപ്പുറത്ത് പലയിടത്തും ഇരു പാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷം നടക്കുന്നുണ്ട്. നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ വെട്ടേറ്റ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നും നാളെയും സംഘർഷം വ്യാപകമാകുമെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സൂപ്രണ്ടിന്റെ തീരുമാനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us