പത്തനംതിട്ട: ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അർദ്ധരാത്രി അവസാനിക്കും. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രാത്രി നിരോധനാജ്ഞ ലംഘിച്ച് സംഘം ചേർന്നവരെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരി പതിനാലുവരെ നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയെങ്കിലും നാലു ദിവസത്തേക്ക് മാത്രമാണ് നീട്ടിയത്.

ഇന്ന് രാത്രി 12 മണി വരെയാണ് നിരോധനാജ്ഞയുടെ സമയപരിധി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശരണ പ്രതിഷേധം നടന്നിരുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലായി കഴിഞ്ഞ 11 ദിവസമായി നിരോധനാജ്ഞ തുടരുകയാണ്. നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായ എസ്.പി. യതീഷ് ചന്ദ്രയെ ചുമതലയിൽ നിന്ന് മാറ്റിയിട്ടുണ്ട്. പകരം ആളെ നിയോഗിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.