പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 22 വരെ നീട്ടി. ജില്ലാ പൊലീസ് മേധാവിയുടേയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. ഇന്ന് അര്‍ധരാത്രിയോടെ നിരോധനാജ്ഞ അവസാനിക്കാനിരിക്കെയാണ് നീട്ടിയത്. പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും നിരോധനാജ്ഞ ബാധകമായിരിക്കും. അതേസമയം ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണം വിളിക്കുന്നതിനോ യാതൊരു തടസ്സവും ഉണ്ടായിരിക്കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

നിരോധനാജ്ഞ ഭക്തര്‍ക്ക് തടസ്സമല്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാനം നിലനിര്‍ത്താന്‍ നിരോധനാജ്ഞ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ