കണ്ണൂര്‍: തലശ്ശേരി-ന്യൂമാഹി പൊലീസ് സ്റ്റേഷന് പരിധിയില്‍ നാളെ വരെ നിരോധനാഞ്ജ. തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീര്‍, സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി എന്നിവരുടെ വീടുകള്‍ക്കുനേരെ കഴിഞ്ഞ ദിവസം രാത്രി ബോംബേറുണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് പലയിടത്തും അക്രമസംഭവങ്ങള്‍ അരങ്ങേറി. ഇതിന് പിന്നാലെയാണ് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
