scorecardresearch

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി; യതീഷ് ചന്ദ്രയ്ക്ക് മലയിറക്കം

നിലയ്ക്കലില്‍ യതീഷ് ചന്ദ്രയ്ക്ക് പകരം എസ്. മഞ്ജുനാഥ്

നിലയ്ക്കലില്‍ യതീഷ് ചന്ദ്രയ്ക്ക് പകരം എസ്. മഞ്ജുനാഥ്

author-image
WebDesk
New Update
Kerala News June 29 Highlights: ചാക്ക് ചുമക്കുന്ന മന്ത്രിമാരെ കർണാടകയില്‍ കാണില്ല, കേരളത്തിന്റെ ഭാഗ്യമെന്ന് യതീഷ് ചന്ദ്ര

സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ നീട്ടി. ഈ മാസം 30 വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. പൊലീസിന്റേയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടേയും ആവശ്യ പ്രകാരമാണ് നടപടി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ.

Advertisment

ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടരുന്നെന്ന് പൊലീസ് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ ഉത്തരവ്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ ദീര്‍ഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. ഇന്ന് നിരോധനാജ്ഞ അവസാനിക്കാനിരിക്കേയാണ് നാല് ദിവസം കൂടി നീട്ടിയത്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്ക് സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് ഒറ്റയ്ക്കോ, സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസമില്ല.

ജില്ലാ പൊലീസ് മേധാവിയുടെയും ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ടിന്റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും തുലാമാസ പൂജയ്ക്കും, ചിത്തിര ആട്ടവിശേഷ സമയത്തും, മണ്ഡല മകരവിളക്കിനായി നടതുറന്നതു മുതലുമുള്ള പ്രതിഷേധങ്ങളുടെയും, സംഘര്‍ഷ സാധ്യത നേരിട്ടു ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം നിരോധനാജ്ഞാ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്

Advertisment

കൂടാതെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പുതിയ പട്ടിക തയ്യാറായി. സന്നിധാനം മുതല്‍ മരക്കൂട്ടം വരെയുള്ള സുരക്ഷാ മേല്‍നോട്ട ചുമതല ഐ.ജി ദിനേന്ദ്ര കശ്യപിനായിരിക്കും. ഐ.ജി വിജയ് സാക്കറെയ്ക്ക് പകരമായിരിക്കും ഇത്. നിലയ്ക്കലില്‍ യതീഷ് ചന്ദ്രയ്ക്ക് പകരം എസ്. മഞ്ജുനാഥ്. പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ചുമതല ഐ.ജി അശോക് യാദവിനായിരിക്കും. നേരത്തെ സുരക്ഷ ചുമതലയുണ്ടായിരുന്ന ഐ.ജി മനോജ് എബ്രഹാമിന് പകരമാണിത്. പുതിയ സുരക്ഷ ക്രമീകരണങ്ങള്‍ ഈ മാസം 30 മുതല്‍ ആരംഭിക്കും.

ഐ.ജിമാര്‍ക്കൊപ്പം എസ്.പിമാര്‍ക്കും മാറ്റമുണ്ട്. സന്നിധാനത്ത് നിന്ന് എസ്.പി പ്രതീഷ് കുമാറിന് പകരം കറുപ്പ സ്വാമിയും പമ്പയില്‍ ഹരിശങ്കറിന് പകരം കാളിരാജ് മഹേഷ് കുമറും ചുമതല വഹിക്കും.

Protest Sabarimala Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: