കോഴിക്കോട് നഗരപരിധിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ രണ്ടാഴ്ചത്തേയ്ക്ക് കൂടെ നീട്ടി. ഏപ്രിൽ പതിനെട്ടിന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇളവുകളോടെ രണ്ടാഴ്ചത്തേയ്ക്ക് കൂടെ നീട്ടി ജില്ലാ പൊലീസ് മേധാവി ഉത്തരവായത്. പൊതുപരിപാടികൾക്കാണ് നിയന്ത്രണം തുടരുന്നത്.

പ്രകടനങ്ങൾ, പൊതുയോഗങ്ങൾ, റാലികൾ, മാർച്ച് എന്നിവ നടത്തുന്നതിന് കേരളാ പൊലീസ് ആക്ട് 79 ആം വകുപ്പിലെ ഉപവകുപ്പ് പ്രകാരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകൂർ അനുമതിയോടെ മാത്രം ഈ പരിപാടികൾ നടത്താം വെടിമരുന്നുകൾ, സ്ഫോടകവസ്തുക്കൾ,​ആക്രമണത്തിന് ഉപയോഗിക്കാവുന്ന ആയുധങ്ങൾ എന്നിവ ശേഖരിക്കുന്നതോ കൊണ്ടുപോകുന്നതോ തടഞ്ഞിട്ടുണ്ട്. പൊതുസമാധാനത്തെ ബാധിക്കുന്ന തരത്തിലുളള പ്രചാരണങ്ങൾ നടത്തുന്നതിനുമുളള നിയന്ത്രണങ്ങൾ തുടരും.

കത്തുവ പീഡന കേസിനെ തുടർന്ന് നടന്ന സോഷ്യൽ മീഡിയ ഹർത്താലിനെ തുടർന്ന് കൂടുതൽ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടിനെ തുടർന്നാണ് നടപടി ഏപ്രില്‍ 18 ന് ഒരാഴ്ചത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇപ്പോള്‍, ക്രമസമാധാന നില പൂര്‍വസ്ഥിതി പ്രാപിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്‌ ഉണ്ടെങ്കിലും നിരോധനാജ്ഞ ഇളവുകളോടെ നീട്ടുകയാണെന്ന് എസ് പി അറിയച്ചത്.

ഇതേ സമയം , വാട്സാപ്‌ ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ പേരില്‍  അറസ്റ്റ്  ചെയ്യപ്പെട്ടവര്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള അഞ്ച് ആളുകള്‍ ആണ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ