കൊച്ചി: അഭിമന്യുവിന്റെ കൊലാപാതകത്തില്‍ 15 പ്രതികളുണ്ടെന്ന് പൊലീസിന്റെ എഫ്‌ഐആര്‍. അതില്‍ 14 പേരും ക്യാംപസില്‍ നിന്നും പുറത്തു വന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്രമി സംഘം രണ്ട് വട്ടം ക്യാംപസിന്റെ പരിസരത്തെത്തിയെന്നും അതില്‍ 14 പേരും പുറത്തു നിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല നടത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിദ്യാര്‍ഥിയായ മുഹമ്മദാണ് കേസില്‍ ഒന്നാം പ്രതി. ഇയാള്‍ കാമ്പസ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ്. 15 പ്രതികളില്‍ രണ്ട് മുഹമ്മദുമാര്‍ ഉണ്ടെന്നും പൊലീസ് പറയുന്നു. ഒരാള്‍ കോളേജിലെ വിദ്യാര്‍ഥിയും മറ്റേയാള്‍ പുറത്തു നിന്നെത്തിയവരുടെ കൂട്ടത്തില്‍ ഉള്ളയാളുമാണ്.

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ കൊലപ്പെടുത്തിയയാളെ തിരിച്ചറിഞ്ഞതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല അഭിമന്യുവിനേയും അര്‍ജുനേയും കുത്തിയ ആളെയാണ് തിരിച്ചറിഞ്ഞത്.

അഭിമന്യുവിനെ കുത്തിയത് പ്രൊഫഷണല്‍ കൊലയാളിയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുത്ത് അങ്ങേയറ്റം മാരകമാണ്. കൊലപാതകത്തിന് മാത്രം ഉപയോഗിക്കുന്ന കത്തികൊണ്ടുള്ള മുറിവ് ആന്തരിക രക്തസ്രാവത്തിന് ഇടയാക്കിയതായും പൊലീസ് പറഞ്ഞു. ഹൃദയത്തിനേറ്റ മുറിവാണ് അഭിമന്യു തല്‍ക്ഷണം മരിക്കാന്‍ കാരണമായത്. പരിശീലനം കിട്ടിയ ഒരാള്‍ക്ക് മാത്രമേ ഇത്രയും കൃത്യതയോടെ മുറിവേല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ