scorecardresearch

കോട്ടയത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി; നാല് പേര്‍ കസ്റ്റഡിയില്‍

പ്രധാന പ്രതി ബെന്നിക്കായി തിരച്ചില്‍ തുടരുകയാണ്

കോട്ടയത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി; നാല് പേര്‍ കസ്റ്റഡിയില്‍

കോട്ടയം: പതിമൂന്നു വയസുകാരി പീഡനത്തിന് ഇരയായതായി പരാതി. രണ്ട് വര്‍ഷമായി അഞ്ചു പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കിടങ്ങൂരിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

ജില്ലാ പൊലീസ് മേധാവിക്ക് കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേവസ്യ, റെജി, ജോബി, നാഗപ്പന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതിയായ ബെന്നിക്കായി തിരച്ചില്‍ തുടരുകയാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: 13 year old girl raped for two years four in custody310845

Best of Express