പള്ളുരുത്തി : കൊച്ചി പള്ളുരുത്തിയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ അയൽവാസിയായ യുവതിയെ പള്ളുരുത്തി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.
പള്ളുരുത്തി എസ്.ഐ കെ.ജി അനീഷാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

13 വയസ്സുള്ള കുട്ടി വസ്ത്രം മാറുന്നതിനിടെ ദൃശ്യങ്ങൾ പകർത്തിയ യുവതി കുട്ടിയെ ബ്ലാക്ക്മെയിൽ ചെയ്തു. ദൃശ്യങ്ങൾ വാട്ട്സാപ്പിലും, ഫെയ്‌സ്ബുക്കിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതി കുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്തു. ഭയത്തെത്തുടർന്ന് കുട്ടി സംഭവം പുറത്ത് പറയാൻ മടിച്ചെങ്കെലും. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവിക കണ്ട രക്ഷിതാക്കൾ കുട്ടിയുമായി സംസാരിച്ചു. കുട്ടി പറഞ്ഞത് അനുസരിച്ച് രക്ഷിതാക്കൾ പൊലീസിന് പരാതി നൽകുകയായിരുന്നു.

യുവതിയെ ഉടൻ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുവതിയുടെ വീട്ടിൽ നിന്നും ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും , സിംകാർഡുകളും പൊലീസ് കണ്ടെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ