ആലപ്പുഴ: പന്ത്രണ്ടുകാരിയുടെ ആത്മഹത്യയിൽ അമ്മ അറസ്റ്റിൽ. ആലപ്പുഴ കാർത്തികപ്പള്ളിയിൽ പന്ത്രണ്ടുവയസുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തിലാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. കാർത്തികപ്പള്ളി വലിയകുളങ്ങര സ്വദേശിനിയെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് 12 വയസുകാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അമ്മ വഴക്കു പറഞ്ഞതിൽ മനംനൊന്തുള്ള ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. നാട്ടുകാരിൽ പലരും കുട്ടിയുടെ മരണശേഷം അമ്മയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. കുട്ടിയെ അമ്മ നിരന്തരം ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. കുട്ടി ആത്മഹത്യ ചെയ്യുന്നതിനു മുൻപും ചെെൽഡ് ലെെൻ അടക്കമുള്ളവർക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് പിങ്ക് പൊലീസ് അടക്കം വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ അമ്മയെ ഭയന്ന് കുട്ടി പൊലീസിനോട് കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Read More: കൂട്ടുകാരോട് വഴക്കിട്ട മൂന്ന് വയസുകാരി വീട്ടിൽനിന്നിറങ്ങി; നടന്നത് ഒന്നര കിലോമീറ്റർ

അമ്മയ്‌ക്കെതിരെ കുട്ടിയുടെ അച്ഛനും നേരത്തെ രംഗത്തുവന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ അമ്മ കുട്ടിയെ മർദിക്കാറുണ്ടായിരുന്നതായി സമ്മതിച്ചത്. കുട്ടി ആത്മഹത്യ ചെയ്യുന്നതിന്റെ തലേ ദിവസം രാത്രിയിലും കുട്ടിയെ വലിയ രീതിയിൽ ഉപദ്രവിച്ചിരുന്നതായും അമ്മ പൊലീസിനോട് സമ്മതിച്ചു.

Read More: കൊല്ലത്ത് ആറാം ക്ലാസുകാരി തൂങ്ങിമരിച്ചനിലയിൽ; ദുരൂഹതയെന്ന് കുടുംബം

അറസ്റ്റിലായ യുവതിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയാണ് ആത്മഹത്യ ചെയ്‌ത 12 വയസുകാരി. നിലവിൽ ബന്ധം വേർപെടുത്തി മറ്റൊരാൾക്കൊപ്പമാണ് യുവതി താമസിക്കുന്നത്. അറസ്റ്റിലായ യുവതിയെ പൊലീസ് റിമാൻഡിൽ വാങ്ങും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.