തിരുവനന്തപുരം : ഏറെ വിവാദമായ പൊലീസ് നിയമഭേദഗതി അസാധുവായി. നിയമഭേദഗതി പിന്‍വലിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. അപകീർത്തികരമായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ കേസെടുക്കാൻ അനുവദിക്കുന്ന പൊലീസ് നിയമ ഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു.
അപകീർത്തികരമായ വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കെതിരെ കേസെടുക്കാൻ അനുവദിക്കുന്ന പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പുതിയ ഓർഡിനൻസ് ഇറക്കുമെന്നും അതുവരെ കേസെടുക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.
ഓർഡിനൻസ് പിൻവലിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്നലെ ചേർന്ന മന്ത്രി സഭായോഗമാണ് തീരുമാനിച്ചത്. 2020ലെ കേരള പൊലീസ് നിയമത്തിലെ ഭേദഗതി പിൻവലിക്കൽ ഓർഡിനൻസ് എന്ന പേരിൽ ഇതിനായി പുതിയ ഓർഡിനൻസ് ഇറക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സമൂഹ മാധ്യമങ്ങളിൽ അപകീർത്തി പരമായ പരാമർശങ്ങൾ ഉയരുന്നത് വർധിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ വ്യാപകമാവുകയും അതിനെതിരെ പ്രതിഷേധമുയരുകയുമെല്ലാം ചെയ്ത സാഹചര്യത്തിലാണ് നിയമഭേദഗതി കൊണ്ടുവന്നത്. എന്നാൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്ന് ഈ നിയമ നിർമാണത്തെക്കുറിച്ച് ആശങ്ക ഉയർന്നു. ഇത് കണക്കിലെടുത്താണ് ഓർഡിനനൻസ് പിൻവലിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
Read More: പൊലീസ് നിയമഭേദഗതി പിൻവലിക്കും; ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ തീരുമാനം