പൊലീസ് നിയമഭേദഗതി പിൻവലിക്കും; ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ തീരുമാനം

സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്ന് ആശങ്ക ഉയർന്നത് കണക്കിലെടുത്താണ് ഓർഡിനൻസ് പിൻവലിക്കുന്നതെന്ന് മുഖ്യമന്ത്രി

pinarayi vijayan, പിണറായി വിജയൻ, പിണറായി , CM, Kerala CM, മുഖ്യമന്ത്രി, independence day message, സ്വാതന്ത്ര്യ ദിന സന്ദേശം, independence day, സ്വാതന്ത്ര്യ ദിനം, ie malayalam, ഐഇ മലയാളം

കേരള പൊലീസ് നിയമത്തിൽ 118-എ എന്ന വകുപ്പ് കൂട്ടിച്ചേർത്തുകൊണ്ട് പുറപ്പെടുവിച്ച ഓർഡിനൻസ് പിൻവലിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ ഇന്ന് ചേർന്ന മന്ത്രി സഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 2020ലെ കേരള പൊലീസ് നിയമത്തിലെ ഭേദഗതി പിൻവലിക്കൽ ഓർഡിനൻസ് എന്ന പേരിൽ ഇതിനായി പുതിയ ഓർഡിനൻസ് ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ അപകീർത്തി പരമായ പരാമർശങ്ങൾ ഉയരുന്നത് വർധിക്കുകയും സ്ത്രീത്വെ അപമാനിക്കുന്ന പ്രസ്താവനകൾ വ്യാപകമാവുകയും അതിനെതിരെ പ്രതിഷേധമുയരുകയുമെല്ലാം ചെയ്ത സാഹചര്യത്തിലാണ് നിയമഭേദഗതി കൊണ്ടുവന്നത്. എന്നാൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ നിന്ന് ഈ നിയമ നിർമാണത്തെക്കുറിച്ച് ആശങ്ക ഉയർന്നു. ഇത് കണക്കിലെടുത്താണ് ഓർഡിനനൻസ് പിൻവലിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More: പൊതു ജനാഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഉള്ളതിൽ സന്തോഷം; ‘118 എ’ പിൻവലിച്ചതിൽ പ്രശാന്ത് ഭൂഷൺ

നിയമ ഭേദഗതി പൊലീസിന് അമിതാധികാരം നൽകുമെന്നും ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നുമുള്ള അഭിപ്രായം സർക്കാർ മുഖവിലക്കെടുത്തു. സമൂഹത്തിൽ നിന്നുള്ള അഭിപ്രായം അംഗീകരിക്കുന്ന നിലപാടാണ് സർക്കാർ ഈ തീരുമാനത്തിലെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ നിയമ ഭേദഗതി പിൻവലിക്കുന്നതാണ് ഉചിതം എന്ന് സർക്കാർ കണ്ടു. അതനുസരിച്ചാണ് പിൻവലിക്കാനുള്ള തീരുമാനം എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് നിയമ ഭേദഗതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവിലെ ഭേദഗതി തൽക്കാലം നടപ്പിലാക്കില്ല. 118 എ പ്രകാരം കേസ് റജിസ്റ്റർ ചെയ്യില്ല. നിയമ ഭേദഗതി പരിഷ്‌കരിക്കുന്നതുവരെ 118 എ പ്രകാരം കേസെടുക്കില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.

Read More: 118 എ തൽക്കാലം നടപ്പിലാക്കില്ല, ഭേദഗതി പരിഷ്‌കരിക്കും; സർക്കാർ ഹൈക്കോടതിയില്‍

നിയമഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. പൊതുമണ്ഡലത്തിലും സമൂഹമാധ്യമങ്ങളിലും സർക്കാരിനെതിരെ വിമർശനമുർന്നു. തിരഞ്ഞെടുപ്പ് സാഹചര്യത്തിൽ നിയമഭേദഗതിയിൽ തിരുത്തൽ വരുത്തുന്നതാണ് അഭികാമ്യമെന്ന നിലപാട് സിപിഎമ്മിലും എൽഡിഎഫിലും ഉയർന്നുവരികയും ചെയ്തിരുന്നു. ഭേദഗതിക്കെതിരെ ഉയർന്ന അഭിപ്രായങ്ങളും നിർദേശങ്ങളും കേരളത്തിലെ ഇടത് സർക്കാർ തീർച്ചയായും പരിഗണിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കുകയും ചെയ്തിരുന്നു. നിയമ ഭേദഗതിയിൽ വ്യക്തത കുറവുണ്ടെന്നായിരുന്നു സിപിഐ പറഞ്ഞത്.

ആദ്യഘട്ടത്തിൽ വിമർശനങ്ങളുയർന്ന സാഹചര്യത്തിൽ ഈ നിയമം ദുരുപയോഗം ചെയ്യില്ലെന്നാണ് മുഖ്യമന്ത്രി വിമർശനങ്ങൾക്ക് മറുപടി നൽകിയത്. പുതിയ പൊലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്നും മറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞിരുന്നു.

പിന്നീട് നിയമം നടപ്പാക്കില്ലെന്നും ഇക്കാര്യം പുനപരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിറകേയാണ് ഇപ്പോൾ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കിയത്.

Read More: പൊലീസ് ആക്ട് ഭേദഗതിയ്‌ക്കെതിരെ വിമർശനം ശക്തം; ന്യായീകരിച്ച് മുഖ്യമന്ത്രി

കോൺഗ്രസ് നേതാവ് പി ചിദംബരം, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവർ അടക്കമുള്ളവർ നിയമനിർമാണത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.  കേരള സര്‍ക്കാര്‍ പൊലീസ് നിയമങ്ങളില്‍ ഭേദഗതി വരുത്തിയ നടപടി നിര്‍ദ്ദയവും വിമതശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതാണെന്നും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. പിന്നീട് ഭേദഗതി പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

‘സാമൂഹിക മാധ്യമങ്ങളില്‍ ‘കുറ്റകരം’ആയ പോസ്റ്റിട്ടാല്‍ അഞ്ചു വര്‍ഷം തടവ് നല്‍കുന്ന നിയമം കൊണ്ടുവന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നതാണ്,’ എന്നാണ് ചിദംബരം ട്വീറ്റ് ചെയ്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: 118 a police act amendment kerala government cabinet decision to revoke

Next Story
ട്യൂഷൻ സെന്ററുകളും തൊഴിൽ പരിശീലന കേന്ദ്രങ്ങളും തുറക്കാം; കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്
The moderation of comments is automated and not cleared manually by malayalam.indianexpress.com