/indian-express-malayalam/media/media_files/uploads/2023/05/Thunder.jpg)
പ്രതീകാത്മക ചിത്രം
തൊടുപുഴ: കനത്ത മഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിലുള്ള പാടമറയിലെ 11 തൊഴിലാളികള്‍ക്ക് പരുക്ക്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
തമിഴ്നാട് സ്വദേശികളായ വിജയ്, സൂര്യ, ജയൻ, ധർമലിംഗം, മദൻരാജ്, ജോൺ, ഇടുക്കി പൂപ്പാറ സ്വദേശി രാജ, മൂന്നാർ സ്വദേശി പ്രകാശ്, എരുമേലി സ്വദേശി അശ്വിൻ, കൊല്ലം സ്വദേശി അഖിലേഷ്, പെരുമ്പാവൂർ സ്വദേശി അശോകൻ എന്നിവർക്കാണു പരുക്കേറ്റത്.
പൂപ്പാര സ്വദേശിയായ രാജ, തമിഴ്നാട് സ്വദേശിയായ മദന്‍രാജ് എന്നിവരുടെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. തൊഴിലാളികള്‍ക്ക് വിശ്രമിക്കുന്നതിനായി നിര്‍മ്മിച്ച ഷെഡില്‍ നില്‍ക്കുമ്പോഴാണ് മിന്നലേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.