11 കോടി രൂപയുടെ മയക്കുമരുന്ന് എത്തിച്ചത് ചെന്നൈയില്‍ നിന്ന്; അഞ്ചംഗ സംഘത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എക്സൈസ്

മയക്കുമരുന്ന് എത്തിക്കുന്നതിനായി മൂന്ന് തവണ പ്രതികള്‍ ചെന്നൈയില്‍ പോയതായി എക്സൈസ് അറിയിച്ചു

കൊച്ചി: 11 കോടി രൂപയുടെ മയക്കുമരുന്നുമായി കൊച്ചിയില്‍ പിടിയിലായ അഞ്ചംഗ സംഘം കേരളത്തിലേക്ക് വലിയ അളവില്‍ മയക്കുമരുന്ന് എത്തിച്ചിരുന്നതായി എക്സൈസ് അറിയിച്ചു. ചെന്നൈയില്‍ നിന്നാണ് ഐഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുകള്‍ എത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മയക്കുമരുന്ന് എത്തിക്കുന്നതിനായി മൂന്ന് തവണ പ്രതികള്‍ ചെന്നൈയില്‍ പോയതായി എക്സൈസ് അറിയിച്ചു. എത്തിക്കുന്ന മയക്കുമരുന്ന് കൊച്ചിയിലെ ഇടനിലക്കാര്‍ വഴിയാണ് വില്‍ക്കുന്നത്. ഇതിന് സഹായിക്കുന്ന ഒരാളെക്കുറിച്ചും അന്വേഷണസംഘത്തിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികളുടെ പക്കലുണ്ടായിരുന്ന നായകളെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. അഞ്ചംഗ സംഘത്തെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എക്സൈസ് കോടതിയെ സമീപിച്ചിട്ടുണ്ട്. 24 നാണ് കേസ് പരിഗണിക്കുക.

കഴിഞ്ഞ ദിവസമാണ് കാക്കനാട്ടെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് അഞ്ചംഗ സംഘത്തെ പിടികൂടിയത്. എക്സൈസും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. പ്രതികള്‍ ഉപയോഗിക്കുന്ന കാറിലും താമസസ്ഥലത്തുമായി നടത്തിയ റെയ്ഡിലാണ് ഒന്നേകാല്‍ കിലോ ഐഡിഎംഎ കണ്ടെത്തിയത്.

Also Read: കോവിഡ് ആശങ്കയിലേക്കു വിരല്‍ ചൂണ്ടി ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലില്‍ നിരത്തിലിറങ്ങിയത് ആയിരങ്ങള്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: 11 crore worth idma brought from chennai says excise

Next Story
സംസ്ഥാനത്ത് ഇന്ന് ബാറുകളും ബെവ്കൊ ഔട്ട്ലറ്റുകളും തുറക്കില്ലBevco, Kerala Bars, Bar reopening, Bevco outlets reopening, Kerala Lockdown Restrictions, Kerala Lockdown Restrictions relaxations, ലോക്ക്ഡൗൺ ഇളവ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com