പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ 100 കിലോ കഞ്ചാവ് പിടികൂടി. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മിനിലോറിയുടെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രയില്‍ നിന്നുള്ള രണ്ട് വാഹനങ്ങളിലാണ് ലഹരി മരുന്ന് എത്തിച്ചത്.

പെരുമ്പാവൂരിനടുത്ത് വല്ലത്ത് വച്ചാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്. വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ