കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന 54 എസ്ട്രിൻ പിടികൂടി. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായതായി റവന്യൂ ഇന്‍റലിജൻസ് വിഭാഗം അറിയിച്ചു. ക്വലാലംപൂരിലേക്ക് കടത്താൻ ശ്രമിക്കവേ കാർഗോ വിഭാഗത്തിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ക്വാലാലംപൂരിലെ പബുകളിലേക്കും ക്ലബുകളിലേക്കുമായി ലഹരി മരുന്നു കടത്തുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് എസ്ട്രിൻ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ