scorecardresearch

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തേണ്ടതാണെന്ന് എറണാകുളം തപാല്‍ ഡിവിഷന്‍ സീനിയര്‍ സുപ്രണ്ട് അറിയിച്ചു

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തേണ്ടതാണെന്ന് എറണാകുളം തപാല്‍ ഡിവിഷന്‍ സീനിയര്‍ സുപ്രണ്ട് അറിയിച്ചു

author-image
Careers Desk
New Update
job, job news, ie malayalam

തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രാമീണ തപാല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ വില്‍പനയ്ക്കായി ഏജന്റുമാരെ എംപാനല്‍ ചെയ്യുന്നതിന് എറണാകുളം ഡിവിഷനിലെ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.

Advertisment

എറണാകുളം ഹോസ്പിറ്റല്‍ റോഡിലുള്ള ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിലെ അഞ്ചാം നിലയില്‍ എറണാകുളം ഡിവിഷന്‍ പോസ്റ്റ് ഓഫീസസ് സീനിയര്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ 2019 ജനുവരി 14-ാം തീയതി രാവിലെ 11 മണിക്കാണ് അഭിമുഖം.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തേണ്ടതാണെന്ന് എറണാകുളം തപാല്‍ ഡിവിഷന്‍ സീനിയര്‍ സുപ്രണ്ട് അറിയിച്ചു. 5000ന് താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പത്താം ക്ലാസ് വിജയവും, അതിനു മുകളില്‍ ജനസംഖ്യയുള്ള പ്രദേശങ്ങളിലെ നിവാസികള്‍ക്ക് പന്ത്രണ്ടാം ക്ലാസ് വിജയവുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായം 18 മുതല്‍ 60 വയസ്സ് വരെ.

Post Office

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: