കൊച്ചി: മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സദ്ഗമയ പ്രോജക്ടില്‍ സ്പെഷ്യല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എഡ് സ്പെഷ്യല്‍ എജ്യൂക്കേഷന്‍ (നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തില്‍ സ്പെഷ്യല്‍ എജ്യൂക്കേഷന്‍ ഡിപ്ലോമ ഉളളവരെ പരിഗണിക്കും).
താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ 2020 ജനുവരി മൂന്നിന് രാവിലെ 10.30 ന് അസല്‍ രേഖകളുടെമായി കാക്കനാട് ഐഎംജി ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2955687.
വാക് ഇൻ ഇന്റർവ്യൂ
അസിസ്റ്റൻറ് തസ്തികയിൽ കൂലി അടിസ്ഥനത്തിൽ പരമാവധി 28 ദിവസത്തെ കാലയളവിലേക്ക് നിയമനം നടത്തുന്നതിനുള്ള വാക് ഇൻ ഇന്റർവ്യൂ 2020 ജനുവരി 3 ന് രാവിലെ 10 മണിക്ക് സർവകലാശാല താവക്കര ആസ്ഥാനത്ത് നടത്തും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും സഹിതം എത്തിചേരുക. കൂടുതൽ വിവരങ്ങൾക്ക് http://www.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.