തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 215 ഒഴിവുകളുണ്ട്. ടെക്നീഷ്യൻ-ബി: ഫിറ്റർ-24, ഡ്രോട്ട്സ്മാൻ-ബി: മെക്കാനിക്കൽ-6, ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ്-എ, സയന്റിസ്റ്റ് എൻജിനീയർ-എസ്.ഡി, സയന്റിസ്റ്റ് എൻജിനീയർ-എസ്‌സി, മെഡിക്കൽ ഓഫീസർ-എസ്ഡി, മെഡിക്കൽ ഓഫീസർ-എസ്‌സി എന്നീ തസ്തികയിലാണ് ഒഴിവുകൾ.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫീസുണ്ട്. തസ്തിക അനുസരിച്ച് അപേക്ഷാ ഫീസിൽ മാറ്റമുണ്ട്. ടെക്നീഷ്യൻ-ബി, ഡ്രോട്ട്സ്മാൻ-ബി തസ്തികകളിലേക്ക് 100 രൂപയാണ് ഫീസ്. മറ്റെല്ലാ തസ്തികകളിലേക്കും 250 രൂപയാണ് ഫീസ്. വനിതകൾക്കും എസ്‌സി, എസ്ടി വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.vssc.gov.in വെബ്സൈറ്റ് കാണുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook