ബെംഗളൂരു ആസ്ഥാനമായ വിജയ ബാങ്കിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ശാഖകളിലായി പ്യൂൺ, പാർട്ട്ടൈം സ്വീപ്പർ തസ്തികയിലാണ് ഒഴിവുകൾ. പ്യൂണിന്റെ 310 ഒഴിവും പാർട്ട് ടൈം സ്വീപ്പറുടെ 126 ഒഴിവുമാണുളളത്. കേരളത്തിലും ഒഴിവുകളുണ്ട്. കോഴിക്കോട്, കൊച്ചി ശാഖകളിൽ പ്യൂണിന്റെ 25 ഒഴിവും പാർട്ട്ടൈം സ്വീപ്പറുടെ 10 ഒഴിവുമാണുളളത്.
കോഴിക്കോട് മൊത്തം ഒഴിവുകളിൽ രണ്ടെണ്ണവും കൊച്ചിയിൽ രണ്ടെണ്ണവും ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിട്ടുണ്ട്. വിജയ ബാങ്കിൽ കുറഞ്ഞത് 60 ദിവസം താൽക്കാലിക ജോലി ചെയ്തവർക്കും അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
പ്യൂൺ തസ്തികയിൽ 9560-18545 രൂപയാണ് ശമ്പളം. പാർട്ട്ടൈം സ്വീപ്പർക്ക് 5531 രൂപയാണ് ശമ്പളം. അപേക്ഷിക്കാനുളള ഫീസ് 150 രൂപയാണ്. എസ്‌സി, എസ്ടി വിഭാഗക്കാർക്കും വിമുക്ത ഭടന്മാർക്കും ഭിന്നശേഷിക്കാർക്കും 50 രൂപയാണ് ഫീസ്. അപേക്ഷ സമർപ്പിക്കാനുളള അവസാന തീയത് മാർച്ച് 14 ആണ്. കൂടുതൽ വിവരങ്ങൾക്ക് http://www.vijayabank.com സന്ദർശിക്കുക.