കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്കൂൾ, എറണാകുളം പ്രൊജക്ട് അടിസ്ഥാനത്തിൽ താഴെ പറയുന്ന തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.

 പ്രൊജക്ട് ഫെല്ലോ

യോഗ്യത -എംസിഎ /ബിടെക് (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ഐടി)

ജാവ ഉപയോഗിച്ച് വെബ് പ്രോഗ്രാമിങ്ങിൽ ഉള്ള പ്രവൃത്തി പരിചയം അഭിലഷണീയം.

വർക്ക്ഷോപ് ഇൻസ്‌ട്രക്ടർ

യോഗ്യത – ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ്

അഥവാ

സമാനമേഖലയിൽ പ്രവൃത്തി പരിചയത്തോടുകൂടിയ ഐടിഐ (ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ്)

സോളാർ പാനൽ ഇൻസ്റ്റലേഷനിലും സർവീസിങ്ങിലും ഉള്ള പ്രവൃത്തിപരിചയം അഭിലാഷണീയം

അപേക്ഷകർ സർട്ടിഫിക്കറ്റിന്റെയും പ്രവൃത്തി പരിചയത്തിന്റെയും പകർപ്പോടുകൂടി 2019 ജൂലൈ 26നു മുമ്പായി കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്കൂളിന്റെ ഓഫിസിൽ എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി (0484 – 2985252) ബന്ധപ്പെടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook