കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്റെ ആശുപത്രികളിൽ ഡോക്ടർമാരുടെ ഒഴിവിലേയ്ക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 73 ഒഴിവുകളാണ് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ തസ്തികയിൽ സിആർപിഎഫിലുള്ളത്. കരാർ അടിസ്ഥാനത്തിലാകും നിയമനം.

കേരളത്തിൽ രണ്ട് ഒഴിവുകളാണുള്ളത്. റേഡിയോളജി വിഭാഗത്തിലും ഒഫ്ത്താൽമോളജി വിഭാഗത്തിലും ഓരോ ഒഴിവുകൾ വീതമാണുള്ളത്. കേരളത്തിലെ ഇന്റർവ്യൂ മാർച്ച് ഒന്നിനാണ് നടക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ മാർച്ച് ഒന്ന് മുതൽ ഏഴ് വരെ വിവിധ തിയതികളിലും ഇന്റർവ്യൂ നടക്കും. കേരളത്തിലെ ഇന്റർവ്യൂ നടക്കുന്നത് പള്ളിപ്പുറം കോംമ്പോസിറ്റ് ഹോസ്‌പിറ്റലിൽ വെച്ചാണ് നടക്കുന്നത്.

പ്രസ്തുത വിഭാഗത്തിൽ പിജി ഡിഗ്രി അഥവ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഡിഗ്രിക്കാർക്ക് ഒന്നരവർഷത്തെ പ്രവൃത്തിപരിചയവും ഡിപ്ലോമക്കാർക്ക് രണ്ടരവർഷത്തെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. ശമ്പളം 85000 രൂപയാണ്. വിശദവിവരങ്ങൾക്ക് www.crpf.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ