കൊച്ചി: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനില്‍ പബ്ലിക് റിലേഷന്‍സ് ആൻഡ് അഡ്വര്‍ടൈസിങ് വിഭാഗത്തില്‍ ലക്ചററുടെ ഒഴിവില്‍ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് ഒരു പേപ്പറായി ഉള്‍പ്പെട്ട ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും പി.ആര്‍ & അഡ്വര്‍ടൈസിങ്ങില്‍ പി.ജി.ഡിപ്ലോമയും ഉളളവര്‍ക്ക് അപേക്ഷിക്കാം.

പി.ആര്‍, അഡ്വര്‍ടൈസിങ് എന്നീ മേഖലകളില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും അധ്യാപന പരിചയവും ഉണ്ടായിരിക്കണം. 26 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.

ഫൊട്ടോ അടങ്ങിയ വിശദമായ ബയോഡേറ്റയും, സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 30 എന്ന വിലാസത്തില്‍ അപേക്ഷ അയക്കണം. ഫോണ്‍: 0484 2422275, 2422068.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ