കൊച്ചി: കേരള ഫിഷറീസ്- സമുദ്രപഠന സർവ്വകലാശാലയിൽ ഫീൽഡ്‌മാൻ (ഫിഷറീസ്), ഓവർസിയർ (സിവിൽ) തസ്കതികയിലേക്ക് ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് ഒഴിവുള്ളത്. രണ്ട് തസ്തികയിലേക്കും ഓരോ ഒഴിവ് വീതമാണുള്ളത്.

ഫീൽഡ്‌മാൻ തസ്തികയിലേക്ക് അപേക്ഷിക്കാൻ അപേക്ഷകന് വിഎച്ച്എസ്‌സി (ഫിഷറീസ്/അക്വാകൾച്ചർ) പാസ്സായിരിക്കണം. അപേക്ഷ ഫീസ് 100 രൂപ, എസ്‌സി, എസ്ടിക്കാര്‍ക്ക് 50 രൂപ. ഫീസ് യൂണിവേഴ്സിറ്റി കാഷ് കൗണ്ടറില്‍ പണമായോ ഡിഡിയായോ അപേക്ഷയ്‌ക്കൊപ്പമോ അയയ്ക്കാം. ഡിഡി എടുക്കേണ്ടത് Finance Officer Kerala University of Fisheries and Ocean studies Panangad എന്ന പേരിൽ വൈറ്റില ബ്രാഞ്ചിൽ മാറാവുന്ന രീതിയിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നുമാകണം.

അപേക്ഷ ഫോറം www.kufos.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷ ഫോറം പൂരിപ്പിച്ചതിന് ശേഷം ഡിസംബർ ഏഴിനകം The Registrar, Kerala University of Fisheries and Ocean Studies, Panangad , Madavana, Kochi-682506 എന്ന വിലാസത്തിൽ അയയ്ക്കുക.

ഓവർസിയർ (സിവിൽ)

ഓവർസിയർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അപേക്ഷകന് സിവിൽ എൻജിനീയറിങ്ങിൽ കേരള സാങ്കേതിക സർവ്വകലാശാലയുടെ മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‍‌സ് പാസ്സായിരിക്കണം. ഇത് കൂടാതെ ഓട്ടോ കാഡ്, അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും വേണം. അപേക്ഷാ ഫീസ് 100 രൂപ. എസ്‌സി, എസ്ടിക്കാര്‍ക്ക് 50 രൂപ. ഫീസ് യൂണിവേഴ്സിറ്റി കാഷ് കൗണ്ടറില്‍ പണമായോ ഡിഡിയായോ അപേക്ഷയ്‌ക്കൊപ്പമോ അയയ്ക്കാം. ഡിഡി എടുക്കേണ്ട വിലാസം Finance Officer Kerala University of Fisheries and Ocean studies Panangad എന്ന പേരിൽ വൈറ്റില ബ്രാഞ്ചിൽ മാറാവുന്ന രീതിയിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നുമാകണം.

അപേക്ഷ ഫോറം www.kufos.ac.in എന്ന വെബ്സൈറ്റിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷ ഫോറം പൂരിപ്പിച്ചതിന് ശേഷം ഡിസംബർ 20നകം The Registrar, Kerala University of Fisheries and Ocean Studies, Panangad , Madavana, Kochi-682506 എന്ന വിലാസത്തിൽ അയയ്ക്കുക.

വിശദവിവരങ്ങൾക്ക് www.kufos.ac.in സന്ദർശിക്കുക

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook