/indian-express-malayalam/media/media_files/uploads/2018/11/job-vacancy.jpg)
റെസ്‌ലിങ് പരിശീലകരെ തിരഞ്ഞെടുക്കുന്നു
കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഓപ്പറേഷന്‍ ഒളിംപിയ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ റെസ്‌ലിങ് പരിശീലകരെ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ മുഖേന തിരഞ്ഞെടുക്കും. പരിശീലനത്തിന് എന്‍ഐഎസ് ഡിപ്ലോമ. അറുപത് വയസ്സ് കവിയരുത്. താൽപര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസം, മുന്‍പരിചയം, കായിക മികവ് എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും അവയുടെ പകര്‍പ്പുമുള്‍പ്പെടെ 15ന് രാവിലെ 10ന് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sportscouncil.kerala.gov.in, ഫോണ്‍: 0471-2330167, 0471-2331546.
സ്പീച്ച് പത്തോളജിസ്റ്റ് ആന്റ് ഓഡിയോളജിസ്റ്റ്: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 24ന്
മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ സ്പീച്ച് പത്തോളജിസ്റ്റ് ആന്റ് ഓഡിയോളജിസ്റ്റിന്റെ ഒരു താൽക്കാലിക (ഒരു വര്‍ഷം) ഒഴിവുണ്ട്. എംഎസ്‌സി സ്പീച്ച് ആന്റ് ഹിയറിങ് അല്ലെങ്കില്‍ മാസ്റ്റര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗുവേജ് പത്തോളജി ബിരുദധാരിക ളായിരിക്കണം. താല്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആപ്ലിക്കേഷന്‍, ബയോഡാറ്റ എന്നിവയുമായി 24ന് 10.30ന് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ (സിഡിസി) വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദവിവരങ്ങള്‍ www.cdckerala.org എന്ന വെബ്‌സൈറ്റില്‍. ഫോണ്‍: 0471-2553540.
ലൈബ്രറി ഇന്റേണ്‍സ് ഇന്റര്‍വ്യൂ 15ന്
തിരുവനന്തപുരം ഗവ: സംസ്‌കൃത കോളേജില്‍ ലൈബ്രറി ഇന്റേണ്‍സിനെ താല്‍ക്കാലികമായി നിയമിക്കുന്നു. ലൈബ്രറി സയന്‍സ് ബിരുദം വിജയകരമായി പൂര്‍ത്തിയാക്കിയ ലൈബ്രറി ഇന്റേണ്‍സിന്റെ അഭിമുഖം നവംബര്‍ 15 ന് രാവിലെ പത്തിന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.