സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി, അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. http://www.sail.co.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
ഓപ്പറേറ്റർ കം ടെക്നീഷ്യൻ (ബോയിലർ) തസ്തികയിൽ 95 ഒഴിവുകളാണുള്ളത്. മെട്രിക്കുലേഷൻ അനുബന്ധ ട്രേഡിൽ മൂന്ന് വർഷത്തെ എൻജീനിയറിങ് ഡിപ്ലോമ പാസായവർക്ക് അപേക്ഷിക്കാം. അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി(എഐടിടി) തസ്തികയിൽ 121 ഒഴിവും, അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി (ഐടിഐ) തസ്തികയിൽ 49 ഒഴിവും ഉണ്ട്. 12 ഇലക്ട്രീഷ്യന്മാരുടെയും 8 മെഷിനിസ്റ്റുമാരുടെയും, ഏഴ് വെൾഡർമാരുടെയും 12 ഫിറ്റർമാരുടെയും ഒഴിവ് സ്റ്റീൽ അതോറിറ്റിയിൽ ഉണ്ട്.
എഴുത്ത് പരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓപ്പറേറ്റർ കം ടെക്നീഷ്യൻ (ബോയിലർ) തസ്തികയിൽ പ്രവേശനം നേടുന്നവർക്ക് ഒരു വർഷമാണ് ട്രെയിനിങ്. മറ്റ് തസ്തികകളിൽ രണ്ട് വർഷമാണ് ട്രെയിനിങ്. വിജയകരമായി പരിശീലനം പൂർത്തിയാക്കി കഴിഞ്ഞാൽ വിവിധ ഗ്രേഡിൽ നിയമനം ലഭിക്കും.
ഓപ്പറേറ്റർ കം ടെക്നീഷ്യൻ തസ്തികയിൽ അപേക്ഷിക്കുന്നതിന് 250 രൂപയും മറ്റ് തസ്തികകളിലേയ്ക്ക് 150 രൂപയുമാണ് അപേക്ഷ ഫീസ്. യോഗ്യത, അപേക്ഷ സമർപ്പിക്കൽ തുടങ്ങിയ വിവിധ കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിന് http://www.sail.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി 18 ആണ്.