ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വിവിധ തസ്തികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 4103 ഒഴിവുകളാണ് വിവിധ തസ്തികളിലായി എഫ് സി ഐയിലുള്ളത്. സോൺ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളം ഉൾപ്പെടുന്ന ദക്ഷിണ മേഖലയിൽ ഒമ്പത് തസ്തികകളിലായി 540 ഒഴിവുകളിൽ അപേക്ഷിക്കാം.

ജൂനിയർ എൻജീനിയർ(സിവിൽ), ജൂനിയർ എൻജീനിയർ(ഇലക്ട്രിക്കൽ മെക്കാനിക്കൽ), സ്റ്റെനോ ഗ്രേഡ് II, അസിസ്റ്റന്റ് ഗ്രേഡ് II(ഹിന്ദി), ടൈപ്പിസ്റ്റ് (ഹിന്ദി), അസിസ്റ്റന്റ് ഗ്രേഡ് III(ജനറൽ), അസിസ്റ്റന്റ് ഗ്രേഡ് III(അക്കൗണ്ട്സ്), അസിസ്റ്റന്റ് ഗ്രേഡ് III(ടെക്നിക്കൽ), അസിസ്റ്റന്റ് ഗ്രേഡ് III(ഡിപ്പോ) എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതകളുൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി www.fci.gov.in എന്ന വെബ്‍സൈറ്റ് സന്ദർശിക്കുക.

രണ്ട് ഘട്ടങ്ങളിലായാകും പരീക്ഷ. എല്ലാ തസ്തികളിലേയ്ക്കും പൊതു പരീക്ഷയാകും ആദ്യമുണ്ടാവുക. ഒബ്ജെക്ടീവി രീതിയിലുള്ള ചോദ്യങ്ങൾക്ക് നെഗറ്റീവ് മാർക്കും ഉണ്ടായിരിക്കും. പരീക്ഷയുടെ വിശദമായ സിലബസും മേൽപറഞ്ഞ സൈറ്റിൽ ലഭ്യമാകും.

കേരളത്തിൽ ഒന്നാംഘട്ട പരീക്ഷയ്ക്ക് കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാകും. രണ്ടാം ഘട്ട പരീക്ഷയ്ക്ക് കൊച്ചിയിൽ മാത്രമായിരിക്കും കേന്ദ്രമുണ്ടാവുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ