scorecardresearch

റെയില്‍വേ റിക്രൂട്ട്‌മെന്റിനായി അടുത്ത വര്‍ഷം മുതല്‍ യു പി എസ് സിയുടെ പ്രത്യേക പരീക്ഷ

ഇന്ത്യന്‍ റെയില്‍വേ മാനേജ്മെന്റ് സര്‍വീസിലേക്കുള്ള റിക്രൂട്ട്മെന്റ് ഇനി മുതല്‍ പ്രത്യേകമായി ആവിഷ്കരിച്ച പരീക്ഷയിലൂടെ നടത്തുമെന്നു റെയില്‍വേ മന്ത്രാലയം അറിയിച്ചു

റെയില്‍വേ റിക്രൂട്ട്‌മെന്റിനായി അടുത്ത വര്‍ഷം മുതല്‍ യു പി എസ് സിയുടെ പ്രത്യേക പരീക്ഷ

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ മാനേജ്മെന്റ് സര്‍വീസി (ഐ ആര്‍ എം എസ്) ലേക്കുള്ള റിക്രൂട്ട്മെന്റ് ഇനി മുതല്‍ പ്രത്യേകം ആവിഷ്കരിച്ച പരീക്ഷയിലൂടെ നടത്തുമെന്നു റെയില്‍വേ മന്ത്രാലയം. 2023 മുതല്‍ യൂണിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷന്‍ (യു പി എസ് സി) ഈ പരീക്ഷ നടത്തും.

രണ്ടു തലത്തിലുള്ള പരീക്ഷയായിരിക്കും ഐ ആര്‍ എം എസ് റിക്രൂട്ട്‌മെന്റിനായി നടത്തുക. പ്രാഥമിക യോഗ്യതാ നിര്‍ണയത്തിനുശേഷം പ്രധാന എഴുത്തു പരീക്ഷയും അഭിമുഖവുമുണ്ടാവും. ഐ ആര്‍ എം എസ് പ്രധാന എഴുത്തുപരീക്ഷയ്ക്കു തിരഞ്ഞെടുക്കപ്പെടാന്‍ ഉദ്യോഗാര്‍ഥികള്‍ സിവില്‍ സര്‍വീസസ് (പ്രിലിംസ്) പരീക്ഷയെഴുതണം.

വിവരാണാത്മക ഉത്തരങ്ങളെഴുതേണ്ട ചോദ്യങ്ങളുള്ള നാല് പേപ്പറുകള്‍ ഉള്‍പ്പെടുന്ന നിലവിലുള്ള രീതിയിലുള്ളതാവും ഐ ആര്‍ എം എസ് (മെയിന്‍) പരീക്ഷ.

ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭാഷകളില്‍നിന്ന് ഉദ്യോഗാര്‍ഥി തിരഞ്ഞെടുക്കുന്നവയിലുള്ളതായിരിക്കും പാര്‍ട്ട് ഒന്നിലെ പേപ്പര്‍ എ. ഇത് 300 മാര്‍ക്കിനുള്ളതായിരിക്കും. 300 മാര്‍ക്കിനു തന്നെയുള്ള പേപ്പര്‍ ബി ഇംഗ്ലീഷ് ആയിരിക്കും.

പാര്‍ട്ട് രണ്ടിലെ ഐച്ഛിക വിഷയം ഒന്നും രണ്ടും 250 മാര്‍ക്ക് വീതമുള്ളതായിരിക്കും. 100 മാര്‍ക്കിനുള്ള വ്യക്തിത്വ പരീക്ഷയായിരിക്കും പാര്‍ട്ട് മൂന്ന്.

ഉദ്യോര്‍ഥികള്‍ക്കു തിരഞ്ഞെടുക്കാവുന്ന ഐച്ഛിക വിഷയങ്ങള്‍ ഇവയാണ്:

സിവില്‍ എന്‍ജിനീയറിങ്

മെക്കാനിക്കല്‍ എന്‍ജിനീയറിങ്

ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്

  • കൊമേഴ്‌സ് ആന്‍ഡ് അക്കൗണ്ടന്‍സി

ഈ പേപ്പറുകള്‍ക്കുള്ള സിലബസ് സിവില്‍ സര്‍വീസസ് പരീക്ഷയുടെ അതേ സിലബസായിരിക്കും.

Also Read
Kerala Jobs 02 December 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Upsc to hold separate exam for indian railways starting 2023