scorecardresearch

UPSC Recruitment 2019: കേന്ദ്ര സായുധ പൊലീസ് സേനയിൽ അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ

UPSC Recruitment 2019: ബിരുദധാരികൾക്കാണ് അവസരം. 398 ഒഴിവുകളാണുള്ളത്

UPSC Recruitment 2019

UPSC Announced Recruitment for Assistant Commandants Post in CAPFs: കേന്ദ്ര സായുധ പൊലീസ് സേനയിൽ അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകളിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം upsc.nic.in വെബ്സൈറ്റിൽ ലഭ്യമാണ്. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ശാസ്ത്ര സീമ ബാൽ (എസ്എസ്ബി) എന്നിവയിലായി 398 ഒഴിവുകളാണുള്ളത്.

പ്രധാന തീയതികൾ

ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി- ജനുവരി 14, 2019
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവാന തീയതി- ജനുവരി 28, 2019
പരീക്ഷാ തീയതി- ഓഗസ്റ്റ് 12, 2019

ഒഴിവുകളുടെ എണ്ണം

സിആർപിഎഫ്- 179
ബിഎസ്എഫ്- 60
ഐടിബിപി- 46
സിഐഎസ്എഫ്- 84
എസ്എസ്ബി- 29

യോഗ്യത

പ്രായപരിധി- 20-25 വയസ്സ്
അപേക്ഷകർ അംഗീകൃത സർവ്വകലാശാലയിൽനിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവരായിരിക്കണം

ശമ്പളം

അസിസ്റ്റന്റ് കമാൻഡന്റ്- 56100-177500
ഡെപ്യൂട്ടി കമാൻഡന്റ്- 67700-208700
സെക്കന്റ് ഇൻ കമാൻഡ്- 78800-209200
കമാൻഡന്റ്- 118500-214100
ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ- 131100-216600
ഇൻസ്പെക്ടർ ജനറൽ- 144200-218200

അപേക്ഷിക്കേണ്ട വിധം

താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് യുപിഎസ്‌സിയുടെ upsc.nic.in വെബ്സൈറ്റ് വഴി ജനുവരി 28 വൈകീട്ട് 6 മണി മുതൽ അപേക്ഷ സമർപ്പിക്കാം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Upsc released notification for capf assistant commandants post