UPSC recruitment 2020: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) 121 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷാ ഫോം ഓഗസ്റ്റ് പതിമൂന്നാം തിയ്യതി രാവിലെ 11:59 നു മുൻപ് സമർപ്പിക്കണം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് upsc.gov.in അല്ലെങ്കിൽ upsconline.nic.in തുടങ്ങിയ വെബ്സൈറ്റുകൾ വഴി അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രാരംഭഘട്ടത്തിൽ പരിശീലനം നൽകുന്നതായിരിക്കും. ഉദ്യോഗാർത്ഥികൾ അഭിമുഖത്തിലും വിജയിക്കേണ്ടതുണ്ട്. അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്ത അപേക്ഷകരെയാണ് അഭിമുഖത്തിനായി ക്ഷണിക്കുക. 50 മാർക്കാണ് മിനിമം യോഗ്യത. ഒബിസി വിഭാഗത്തിൽ ഉള്ളവർക്ക് 45 മാർക്കും എസ്‌സി, എസ്ടി, പിഎച്ച് വിഭാഗക്കാർക്ക് 40 മാർക്കുമാണ് മിനിമം യോഗ്യത നേടാനുള്ള മാനദണ്ഡം.
UPSC recruitment 2020: Vacancy details
ആകെ ഒഴിവുകൾ– 121
ഒഴിവുകളുടെ വിശദാംശങ്ങൾ:
Medical officer – 36
Assistant engineer – 3
Specialist grade III assistant professor – 46
Specialist grade II (neurosurgery) – 14
Senior Scientific officer – 2
Senior scientific officer biology – 6
Senior scientific officer chemistry – 5
Senior scientific officer – 4
Senior scientific officer forensic science – 1
Senior scientific officer physics – 3
Architect department of urban planning – 1
UPSC recruitment 2020: Eligibility- അപേക്ഷരുടെ യോഗ്യത
അപേക്ഷകർ ചുരുങ്ങിയത് ബിരുദധാരികളായിരിക്കണം. അപേക്ഷകർക്ക് അതാതു മേഖലയിൽ ആവശ്യമായ തൊഴിൽ പരിചയവും ഉണ്ടായിരിക്കണം. മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒരാൾക്ക് ഹോമിയോപ്പതിയിൽ ബിരുദം ആവശ്യമാണ്, അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകൾക്ക് സയൻസിൽ ബിരുദാനന്തര ബിരുദവും ആവശ്യമാണ്. സ്പെഷ്യലിസ്റ്റ് ഗ്രേഡ്- 3 ഓഫീസർ തസ്തികകളിലേക്ക് എംബിബിഎസ് ബിരുദം ആവശ്യമാണ്. സീനിയർ സൈന്റിഫിക് ഓഫീസർ തസ്തികയിലേക്ക് ബിരുദാനന്തര ബിരുദം നേടിയിരിക്കണം. ആർക്കിടെക്റ്റ് തസ്തികയ്ക്ക്, അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ആർക്കിടെക്ചറിൽ ബിരുദവും നിർബന്ധമാണ്. നിർദ്ദിഷ്ട പോസ്റ്റിന്റെ വിശദാംശങ്ങൾ അപേക്ഷാ ഫോമിൽ നൽകിയിട്ടുണ്ട്.