യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 53 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ് ബി (ജിയോ ഫിസിക്സ്)-2, സയന്റിസ്റ്റ് ബി (ഫിസിക്സ്)-2, സയന്റിസ്റ്റ് ബി (കെമിസ്ട്രി)-1, അസിസ്റ്റന്റ് ജിയോഫിസിസ്റ്റ്- 17, സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (കാർഡിയോളജി)- 3, സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (കാർഡിയോ-തൊറാസിക് സർജറി)-4, സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ (കാൻസർ സർജറി)- 3, സിസ്റ്റം അനലിസ്റ്റ്-5, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (മൈക്രോബയോളജി/ബാക്ടീരിയോളജി)-3, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III(നെഫ്രോളജി)-1, സ്പെഷ്യലിസ്റ്റ് ഗ്രേഡ് III (യൂറോളജി)-2, ലക്ചറർ ഇൻ ഇംഗ്ലീഷ്-1, വെറ്ററിനറി സർജൻ അസിസ്റ്റന്റ്-9 എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.upsconline.nic.in എന്ന വെബ്സൈറ്റ് കാണുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook