യുപിഎസ്‌സി 41 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. പൂനെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിൽ 30 സയന്റിസ്റ്റിന്റെ ഒഴിവുണ്ട്.

ജൂനിയർ സയന്റിഫിക്ക് ഓഫീസർ-2, റീജണൽ ഹോം ഇക്കണോമിസ്റ്റ്-1, സയന്റിസ്റ്റ് ബി (സിവിൽ എൻജിനീയറിങ്)-7, സയന്റിസ്റ്റ് ബി (സിവിൽ എൻജിനീയറിങ്)-24, സയന്റിസ്റ്റ് ബി (ഇലക്ട്രിക്കൽ എൻജിനീയറിങ്)-2, സയന്റിസ്റ്റ് ബി (മെക്കാനിക്കൽ എൻജിനീയറിങ്)-2, സയന്റിസ്റ്റ് ബി (എൻവയോൺമെന്റൽ എൻജിനീയറിങ്)-2, സയന്റിസ്റ്റ് ബി (ജിയോഫിസിക്സ്)-1 എന്നിങ്ങനെയാണ് ഒഴിവുകൾ.

Read Also: എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ 160 ഒഴിവ്

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രായപരിധി 38 വയസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 12. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി www.upsconline.nic.in കാണുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook