UPSC Released CSE Prelims Exam 2019 Notification: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) സിവിൽ സർവീസ് പരീക്ഷയ്ക്കുളള വിജ്ഞാപനം പുറപ്പെടുവിച്ചു. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsconline.nic.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുളള അവസാന തീയതി മാർച്ച് 18 വൈകിട്ട് 6 വരെയാണ്.
സിവിൽ സർവീസിന്റെ പ്രിലിമിനറി പരീക്ഷ ജൂൺ രണ്ടിന് നടക്കും. 896 ഒഴിവുകളാണുളളത്. അംഗീകൃത സർവകലാശാല ബിരുദമാണ് അപേക്ഷിക്കാനുളള യോഗ്യത.
രണ്ടു ഭാഗങ്ങളായാണ് അപേക്ഷ സമർപ്പിക്കേണ്ട്. പാർട്-I ൽ പേര്, വയസ്, വിലാസം തുടങ്ങി അടിസ്ഥാന വിവരങ്ങളാണ് ഉദ്യോഗാർഥി നൽകേണ്ടത്. പാർട്-II ൽ പരീക്ഷ കേന്ദ്രം, ഫോട്ടോഗ്രാഫ്, ഒപ്പ് അല്‌ലോഡ് ചെയ്യൽ തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടത്. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഒരു രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇത് ഉദ്യോഗാർഥികൾ സൂക്ഷിച്ചു വയ്ക്കണം. റജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ഉദ്യോഗാർഥി നൽകിയിരിക്കുന്ന ഇ-മെയിൽ ഐഡിയിലേക്ക് ഒരു ഇ-മെയിൽ ലഭിക്കും.
പ്രിലിമിനറി പരീക്ഷയ്ക്ക് 200 മാർക്ക് വീതമുളള രണ്ടു പേപ്പറുകൾ ഉണ്ടാവും. രണ്ടു മണിക്കൂറാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുളള സമയം. ഇതിൽ വിജയിക്കുന്നവർക്ക് മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കാം.