scorecardresearch

UPSC CSE 2019: യുപിഎസ്‌സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് എത്തി

UPSC CSE 2019: ജൂണ്‍ രണ്ടിനാണ് 896 ഒഴിവുകളിലേക്ക് പരീക്ഷകള്‍ നടക്കുന്നത്.

UPSC CSE 2019: ജൂണ്‍ രണ്ടിനാണ് 896 ഒഴിവുകളിലേക്ക് പരീക്ഷകള്‍ നടക്കുന്നത്.

author-image
WebDesk
New Update
UPSC CSE Prelims 2019, UPSC Civil Services Notification, UPSC admit card, iemalayalam

UPSC CSE 2019: സിവില്‍ സര്‍വീസ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് റിലീസ് ചെയ്തു. പരീക്ഷ എഴുതുന്നവര്‍ക്ക് യുപിഎസ്‌സി യുടെ ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in അല്ലെങ്കില്‍ upsconline.nic.in എന്നീ വെബ് സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

ജൂണ്‍ രണ്ടിനാണ് 896 ഒഴിവുകളിലേക്ക് പരീക്ഷകള്‍ നടക്കുന്നത്.

Advertisment

UPSC CSE prelims 2019: How to download hall ticket: ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന വിധം

സ്‌റ്റെപ്പ് 1: upsconlie.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സ്‌റ്റെപ്പ് 2: ഡൗണ്‍ലോഡ് അഡ്മിറ്റ് കാര്‍ഡ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Advertisment

സ്‌റ്റെപ്പ് 3: തുറന്നു വരുന്ന പുതിയ വിന്‍ഡോയില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, റോള്‍ നമ്പര്‍ എന്നിവ ടൈപ്പ് ചെയ്യുക

സ്റ്റെപ്പ് 4: അഡ്മിറ്റ് കാര്‍ഡ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും.

സ്റ്റെപ്പ് 5: ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്തു വയ്ക്കുക.

ജനറല്‍ സ്റ്റഡീസ് പേപ്പര്‍ ഒന്ന്, ജനറല്‍ സ്റ്റഡീസ് പേപ്പര്‍ രണ്ട് എന്നിങ്ങനെ 200 മാര്‍ക്കിന്റെ ഓരോ പേപ്പര്‍ വീതം ഉണ്ടാകും. 33 ശതമാനമാണ് യോഗ്യതയ്ക്ക് വേണ്ട കുറഞ്ഞ മാര്‍ക്ക്.

മെയിന്‍ പരീക്ഷയുടെ ആകെ മാര്‍ക്ക് 1750 ആണ്. അതിന് ശേഷം 275 മാര്‍ക്കിന്റെ പേഴ്‌സണാലിറ്റി ടെസ്റ്റ് ഉണ്ടായിരിക്കും. രണ്ടും ചേര്‍ന്ന് 2025 മാര്‍ക്ക് ആണ്.

Civil Service Exam Jobs Upsc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: