scorecardresearch

UPSC recruitment 2020: പ്രതിരോധ, ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയങ്ങളിലായി 42 തൊഴിലവസരങ്ങൾ

UPSC recruitment 2020: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് upsc.gov.in, upsconline.nic.in എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷിക്കാം

UPSC recruitment 2020: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് upsc.gov.in, upsconline.nic.in എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷിക്കാം

author-image
Info Desk
New Update
job, job news, തൊഴിൽ വാർത്തകൾ, ie malayalam, ഐഇ മലയാളം

UPSC recruitment 2020: പ്രതിരോധ മന്ത്രാലയം, ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം എന്നിവിടങ്ങളിൽ തൊഴിലവസരങ്ങൾ. യുപി‌എസ്‌സി കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ ആണ് ഇതുമായി ബന്ധപ്പെട്ട പരസ്യം നൽകിയിരിക്കുന്നത്. നിലവിൽ 42 തസ്തികകളിലാണ് ഒഴിവുള്ളത്. 19 ഒഴിവുകൾ പ്രതിരോധ മന്ത്രാലയത്തിലും 23 ഒഴിവുകൾ കുടുംബക്ഷേമ മന്ത്രാലയത്തിലുമാണ്.

Advertisment

താത്പര്യമുള്ള, യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് upsc.gov.in, upsconline.nic.in എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷാ പ്രക്രിയ ഒക്ടോബർ 15 ന് അവസാനിക്കും.

UPSC recruitment 2020: തൊഴിൽ അവസരങ്ങളുടെ വിശദ വിവരങ്ങൾ

  • ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (Ministry of Health and Family Welfare)- 23
  • പ്രതിരോധ മന്ത്രാലയം (Ministry of Defence)- 19.

UPSC recruitment 2020, Eligibility criteria: യോഗ്യതാ മാനദണ്ഡം

UPSC recruitment 2020, Educational qualification: വിദ്യാഭ്യാസ യോഗ്യത

പ്രതിരോധ മന്ത്രാലയം (Ministry of Defence): പ്രതിരോധ മന്ത്രാലയത്തിലെ ഒഴിവുകളിലേക്ക്​ അപേക്ഷിക്കാൻ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിരിക്കണം. പോസ്റ്റ് തിരിച്ചുള്ള വിവിധ വിദ്യാഭ്യാസ യോഗ്യതകൾ എന്തൊക്കെയെന്നറിയാൻ ഔദ്യോഗിക വെബ്സൈറ്റായ psc.gov.in സന്ദർശിക്കുക.

Advertisment

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (Ministry of Health and Family Welfare): എംബിബിഎസ് ബിരുദമുള്ളവർക്ക് സ്പെഷ്യലിസ്റ്റ് ഗ്രേഡ് -3 അസിസ്റ്റന്റ് പ്രൊഫസർ (ക്ലിനിക്കൽ ഹെമറ്റോളജി), ഇമ്മ്യൂണോ-ഹെമറ്റോളജി, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, മെഡിക്കൽ ഓങ്കോളജി എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ കുറഞ്ഞത് മൂന്ന് വർഷത്തെ അധ്യാപന പരിചയം ഉള്ളവരായിരിക്കണം.

UPSC recruitment 2020, Age Limit: പ്രായപരിധി

തസ്തികയിലേക്ക് അപേക്ഷിക്കാൻ പരമാവധി പ്രായപരിധി 40 വയസ്സാണ്. പോസ്റ്റ് തിരിച്ചുള്ള യോഗ്യതയ്ക്കായി, അറിയിപ്പ് പരിശോധിക്കുക. എസ്‌സി / എസ്ടി വിഭാഗത്തിൽപ്പെടുന്നവർക്ക് 5 വയസും ഒബിസി വിഭാഗക്കാർക്ക് 3 വയസു വരെയും ഇളവ് ലഭിക്കും.

നിയമനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Read more: കൂടുതൽ തൊഴിലവസരങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുകക

Jobs Upsc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: