യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികയിലായി 358 ഒഴിവുകളുണ്ട്. മെഡിക്കൽ ഓഫിസർ തസ്തികയിൽ 327 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ ലക്ചർ, എൻജിനീയർ ആൻഡ് ഷിപ്പ് സർവേയർ കം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, സയന്റിസ്റ്റ് ബി, ഫിസിസിസ്റ്റ്, മെഡിക്കൽ ഓഫിസർ തുടങ്ങി വിവിധ ഒഴിവുകളാണുള്ളത്.
ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ആണ്. വിശദ വിരങ്ങൾക്ക് http://www.upsconline.nic.in സന്ദർശിക്കുക.