യൂണിയൻ ബാങ്കിൽ വിമുക്ത ഭടന്മാർക്ക് അവസരം, കേരളത്തിലും ഒഴിവുകൾ

കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും

job, job news, ie malayalam

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാൻ അവസരം. സബോർഡിനേറ്റ് കേഡറിൽ ആംഡ് ഗാർഡ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 100 ഒഴിവുകളാണുള്ളത്. കേരളത്തിലും ഒഴിവുകളുണ്ട്. എറണാകുളം (3), ഇടുക്കി (3), കോഴിക്കോട് (1), തിരുവനന്തപുരം (1) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള ഒഴിവുകൾ.

പത്താം ക്ലാസ് വിജയമോ അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. ഉയർന്ന യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ അയയ്ക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.

എഴുത്ത് പരീക്ഷ, കായിക ക്ഷമത പരീകഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 18 ആണ്. കൂടുതൽ വിവരങ്ങൾക്ക് http://www.unionbankofindia.co.in വെബ്സൈറ്റിലെ വിജ്ഞാപനം വിശദമായി വായിക്കുക.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Union bank job vaccancy for ex servicemen

Next Story
കെവിഎസ് പിആർടി, ടിജിടി പരീക്ഷാ ഫലം പുറത്തുവിട്ടു, ഇന്റർവ്യൂ തീയതികൾ അറിയാംKVS TGT PGT, TGT Interview List 2019
The moderation of comments is automated and not cleared manually by malayalam.indianexpress.com