സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപക് മുഖേന യുഎഇയിൽ ഡോക്ടർ, നഴ്സ്, എമർജൻസി ടെക്നീഷ്യൻ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 60 ഒഴിവുകളാണുളളത്. അബുദാബിയിലെ വിവിധ ക്ലിനിക്കിലേക്കാണ് നിയമനം. ബിഎസ്‌സി നഴ്സിങ് കഴിഞ്ഞവരെയാണ് നഴ്സിങ് തസ്തികയ്ക്ക് പരിഗണിക്കുക. പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം.

ഡോക്ടർ-10, രജിസ്റ്റേഡ് നഴ്സ്-30, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ-10, പാരാമെഡിക്സ്-5, അഡ്വാൻസ്ഡ് പാരാമെഡിക്സ്-5 എന്നിങ്ങനെയാണ് ഒഴിവുകൾ. എല്ലാ തസ്തികയിലേക്കും അപേക്ഷിക്കുന്നതിനുളള ഉയർന്ന പ്രായപരിധി 45 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭക്ഷണം, താമസം, യാത്രാസൗകര്യം, വർഷത്തിലൊരിക്കൽ വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കും.

Read Also: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവ്

താത്പര്യമുളളവർ www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. അതിനുശേഷം ബയോഡാറ്റ gcc@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക. രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന തീയതി മാർച്ച് 10. വിശദ വിവരങ്ങൾ ഒഡെപെകിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook