കാക്കനാട്: തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ ജൂനിയർ റിസർച്ച് ഫെല്ലോ( ക്രിയാ ശരീര വകുപ്പ്)യുടെ ഒരു ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 11 ന് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് പ്രി൯സിപ്പൽ മുമ്പാകെ ഹാജരാവണം. ഫോൺ: 0484 2777374. വെബ്സൈറ്റ്: http://www.ayurvedacollege.ac.in.
Read Also: മീഡിയ ക്ലബ് സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
എന്ജിന് ഡ്രൈവര്‍ ഒഴിവ്
എറണാകുളം ജില്ലയിലെ അർധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എന്ജിന് ഡ്രൈവര്‍മാരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികള്‍ 26 നുമുമ്പായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.