തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജില്‍ ഒഴിവുളള ഇലക്ട്രീഷ്യന്‍/മെക്കാനിക് തസ്തികയിലേക്ക് ദിവസക്കൂലി വ്യവസ്ഥയില്‍ താത്കാലിക നിയമനത്തിന് തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജില്‍ ഏപ്രില്‍ രണ്ടിന് രാവിലെ 10 നും, 11 നും വാക്ഇൻ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത ഇലക്ട്രീഷ്യന്‍ ഐറ്റിഐ ഡിപ്ലോമ (ഇലക്ട്രിക്കല്‍) പ്രതിദിന വേതനം 700 രൂപ. മെക്കാനിക് യോഗ്യത ഐറ്റിഐ/കെജിറ്റി/കെജിസിഇ പ്രതിദിന വേതനം 700 രൂപ. പ്രായപരിധി 18 നും 56 നും ഇടയ്ക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842777374.

പാര്‍ട്ട് ടൈം ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

എറണാകുളം നെട്ടൂര്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ: ഐടിഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. യോഗ്യത എംബിഎ/ബിബിഎ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്‌സ് എന്നിവയിലുളള ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 22ന് രാവിലെ 10.30ന് നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവ:ഐ.ടി.ഐ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842700142.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook