കാക്കനാട്: തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളേജിൽ ഓണറേറിയം വ്യവസ്ഥയിൽ 2019 -20 സാമ്പത്തിക വർഷത്തേക്ക് ശാലാക്യ തന്ത്ര വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾക്ക് ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം അഭികാമ്യം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 20 ന് രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറ ഗവ.കോളേജിൽ ഹാജരാകണം.
