തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഫീമെയിൽ തെറാപ്പിസ്റ്റ്, ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ആശുപത്രി ഓഫീസിൽ ഈ മാസം 18 ന് രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഫീമെയിൽ തെറാപ്പിസ്റ്റിന്റെ യോഗ്യത ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഒരു വർഷത്തെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്. 18 മുതൽ 56 വയസ് വരെ പ്രായമുള്ള സ്ത്രീകൾക്ക് മാത്രമാണ് അവസരം. ദിവസ വേതനം 500 രൂപ. ലാസ്റ്റ് ഗ്രേഡ് സർവെന്റ് തസ്തികയിലേക്ക് ഏഴാം ക്ലാസും ശാരീരിക ക്ഷമതയും ആണ് യോഗ്യത. 18 മുതൽ 56 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. ദിവസ വേതനം 450 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 0484 2777489.

Read Also: തൃശൂരിൽ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഒഴിവ്

സോഫ്റ്റ്‌വെയർ ഡെവലപ്പർ താൽക്കാലിക നിയമനം; വാക്-ഇൻ-ഇന്റർവ്യൂ

മഹാത്മാ ഗാന്ധി സർവകലാശാലയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തികയിലേക്ക് താൽക്കാലിക കരാറടിസ്ഥാനത്തിൽ നിയോഗിക്കുന്നതിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡിസംബർ 18ന് രാവിലെ 10.30ന് മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഭരണവിഭാഗം ബ്ലോക്കിലാണ് ഇന്റർവ്യൂ. യോഗ്യത: 60 ശതമാനം മാർക്കോടെയുള്ള എംസിഎ/എംഎസ്‌സി, കമ്പ്യൂട്ടർ സയൻസ്/ബിടെക്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ബിടെക് ഇൻഫർമേഷൻ ടെക്‌നോളജി ബിരുദം അല്ലെങ്കിൽ തത്തുല്യം.

നിശ്ചിത പ്രൊഫഷണൽ വൈദഗ്ധ്യം, കമ്പ്യൂട്ടർ പ്രോഗ്രാമറായി ആറുമാസത്തെ പ്രവൃത്തിപരിചയം. പ്രായം 2019 ജനുവരി ഒന്നിന് 18-36. എസ്‌സി/എസ്ടി/ഒബിസി വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. മാസം 23000 രൂപ പ്രതിഫലം ലഭിക്കും. താൽപര്യമുള്ളവർ യോഗ്യത, പ്രായം, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സഹിതം സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം രാവിലെ ഒൻപതിന് എഡിഎ4 സെക്ഷനിൽ ഹാജരാകണം. വിശദവിവരം www.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

വാക് ഇൻ ഇന്റർവ്യൂ

വിവിധ ക്യാമ്പസുകളിൽ കൗൺസലിങ് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 17ന് രാവിലെ 9.30ന് മാങ്ങാട്ടുപറമ്പ് ക്യാമ്പസിൽ എത്തുക. വിശദവിവരങ്ങൾക്ക്- 04972782441

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook