തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഒഴിവുകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. 101 ഒഴിവുകളാണുളളത്. പ്യൂൺ-54, സ്ട്രോങ് റൂം ഗാർഡ്- 47 എന്നിങ്ങനെയാണ് ഒഴിവുകൾ. ഹിന്ദുമത വിഭാഗത്തിൽപ്പെട്ടവർക്കാണ് അപേക്ഷിക്കാൻ കഴിയുക. ഹിന്ദുമതത്തിലെ സംവരണേതര വിഭാഗങ്ങളിൽപ്പെട്ട സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനത്തിൽ 10 ശതമാനം സംവരണം ഉണ്ടായിരിക്കും.

Read Also: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഒഴിവുകൾ

പ്യൂൺ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുളള യോഗ്യത എട്ടാം ക്ലാസ് വിജയമാണ്. സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. 16500-35700 രൂപയാണ് ശമ്പളം. സ്ടോങ് റൂം ഗാർഡിനുളള യോഗ്യത എസ്‌എസ്എൽസി വിജയമാണ്. അല്ലെങ്കിൽ തത്തുല്യ യോഗ്യത. ശമ്പളം-19,000-43,600 രൂപ.

രണ്ടു തസ്തികകളിലും അപേേക്ഷിക്കുന്നതിനുളള പ്രായപരിധി 18-36 വയസാണ്. സംവരണ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പ്യൂൺ തസ്തികയിലേക്ക് 200 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി/വർഗക്കാർക്ക് 100 രൂപ. സ്ട്രോങ് റൂം ഗാർഡ് തസ്തികയിലേക്ക് 300 രൂപയാണ് ഫീസ്.പട്ടികജാതി/വർഗക്കാർക്ക് 200 രൂപ. കൂടുതൽ വിവരങ്ങൾക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook