തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിൽ​ താൽക്കാലിക അടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകന്റെ ഒഴിവിലാണ് ഒരു വർഷത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ​ അധ്യാപകനെ നിയമിക്കുന്നത്.

എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുളള അപേക്ഷകർ കോളേജ് പ്രൻസിപ്പലിന്റെ ഓഫിസിൽ ഡിസംബർ 11ന് രാവിലെ 10.30ന് നടക്കുന്ന് വാക്ക്-ഇൻ ഇന്റർവ്യൂവിൽ​ പങ്കെടുക്കുക.

അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവരുടെ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഹാജരാക്കണം. പ്രതിമാസം 25000 രൂപ ഓണറേറിയം ലഭിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Jobs news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ