മണിപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കായ സിൻഡിക്കേറ്റ് ബാങ്ക് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ മാനേജർ (റിസ്ക് മാനേജ്മെന്റ്), മാനേജർ (റിസ്ക് മാനേജ്മെന്റ്), മാനേജർ (ലോ), മാനേജർ (ഐഎസ് ഓഡിറ്റ്), സെക്യൂരിറ്റി ഓഫിസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ആകെ 129 ഒഴിവുകളുണ്ട്.

ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 18. 600 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപയാണ് ഫീസ്. വിശദ വിവരങ്ങൾക്ക് www.syndicatebank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook