തിരുവനന്തപുരം: കേരള പോലീസില്‍ പുരുഷ നീന്തല്‍ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്റ്റൈല്‍ സ്പ്രിന്റ് (50 മീ., 100 മീ.) , ബ്രെസ്റ്റ് സ്‌ട്രോക്ക് (50 മീ., 100മീ., 200 മീ) വിഭാഗങ്ങളില്‍ ഓരോ ഒഴിവ് വീതമാണുള്ളത്.

യോഗ്യത: അംഗീകൃത സംസ്ഥാന മീറ്റുകളില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ ലഭിച്ചിരിക്കണം. സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കണം. അംഗീകൃത സംസ്ഥാന മീറ്റുകളില്‍ 4 X 400 റിലേ, 4 X 100 ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടുകയും സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കുകയും വേണം. ടീം ഇനങ്ങളിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കണം. അന്തര്‍സംസ്ഥാന, ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ സെലക്ഷന്‍ ലഭിച്ചിരിക്കണം. സ്‌പോര്‍ട്‌സിലെ നേട്ടങ്ങള്‍ 2016 ജനുവരി ഒന്നു മുതല്‍ ലഭിച്ചവയാകണം.

Read Also: തൊഴിലില്ലായ്മയ്ക്ക് കാരണം സാങ്കേതികവിദ്യയുടെ വളര്‍ച്ച; ന്യായീകരണവുമായി വീണ്ടുമൊരു കേന്ദ്രമന്ത്രി

വിദ്യാഭ്യാസയോഗ്യത: ഹയര്‍സെക്കന്‍ഡറി അല്ലെങ്കില്‍ തത്തുല്യയോഗ്യത. പ്രായം: ജനുവരി ഒന്നിനു 18 തികഞ്ഞിരിക്കണം. 26 കവിയരുത്. പട്ടിക ജാതി-വര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കു നിയമാനുസൃത വയസിളവ് ബാധകം.

അപേക്ഷാഫോമും വിജ്ഞാപനവും www.keralapolice.gov.in ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ പ്രായം, വിദ്യാഭ്യാസയോഗ്യത, കായികരംഗത്തെ നേട്ടങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കൊപ്പം നേരിട്ടോ തപാലിലോ ദി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ആംഡ് പൊലീസ് ബറ്റാലിയന്‍, പേരൂര്‍ക്കട, തിരുവനന്തപുരം-695005 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി നവംബര്‍ 12.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook