സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള റൂർക്കേല സ്റ്റീൽ പ്ലാന്റിൽ എക്സിക്യൂട്ടീവ് നോൺ എക്സിക്യൂട്ടീവ് വിഭാഗങ്ങളിൽ ട്രെയിനി ഒഴിവ്. 205 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായി വേണം അപേക്ഷിക്കുവാൻ. ജൂലൈ 30 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
ഒഴിവുകളുള്ള തസ്തികകൾ
മാനേജ്മെന്റ് ട്രെയിനി ടെക് ഫയർ
ജൂനിയർ മാനേജർ (സേഫ്റ്റി)
ഡെപ്യൂട്ടി മാനേജർ (ബോയിലർ ആൻഡ് ടർബൈൻ ഓപ്പറേഷൻ)
ജൂനിയർ മാനേജർ (ക്വളിറ്റി ടെസ്റ്റിങ് അൾട്രാസോണിക്)
ഫയർ ഓപ്പറേഷൻ ട്രെയിനി
ഓപ്പറേറ്റർ കം ടെക്നീഷ്യൻ (ബോയിലർ ഓപ്പറേഷൻ)
ഓപ്പറേറ്റർ കം ടെക്നീഷ്യൻ (ട്രെയിനി)
അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി
ഫയർമാന കം ഫയർ എഞ്ചിൻ ഡ്രൈവർ
എക്സിക്യൂട്ടിവ് തസ്തികയ്ക്ക് 500 രൂപയും ഓപ്പറേറ്റർ കം ടെക്നീഷ്യൻ (ട്രെയിനി), ഓപ്പറേറ്റർ കം ടെക്നീഷ്യൻ (ബോയിലർ ഓപ്പറേഷൻ), ഫയർ ഓപ്പറേഷൻ ട്രെയിനി തസ്തികകളിലേക്ക് 250 രൂപയും മറ്റ് തസ്തികകളിലേക്ക് 150 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനും മറ്റ് വിവരങ്ങൾക്കും http://www.sail.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.