ക്ഷീരവികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം സ്‌റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ രണ്ട് കെമിസ്ട്രി, രണ്ട് മൈക്രോബയോളജി അനലിസ്റ്റുമാരെ വീതം കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
കെമിക്കൽ അനലിസ്റ്റിന് ബിടെക് ഡെയറി സയൻസിൽ ബിരുദവും കുറഞ്ഞത് ആറ് മാസത്തെ എൻ. എ. ബി. എൽ അക്രഡിറ്റഡ് ലാബിലെ പ്രവർത്തി പരിചയവും വേണം. ബിടെക് ബിരുദധാരികളുടെ അഭാവത്തിൽ അനലിറ്റിക്കൽ കെമിസ്ട്രിയിൽ ബിരുദാനന്തരബിരുദമോ കെമിസ്ട്രിയിലോ ബയോകെമിസ്ട്രിയിലോ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവരെ പരിഗണിക്കും.
മൈക്രോബയോളജി അനലിസ്റ്റിന് ഡെയറി, ഫുഡ് മൈക്രോബയോളജിയിൽ ബിരുദാനന്തരബിരുദവും കുറഞ്ഞത് രണ്ടു വർഷം എൻ. എ. ബി. എൽ അക്രഡിറ്റഡ് ലാബിലെ പ്രവൃത്തി പരിചയവും ഉണ്ടാവണം.
ബിരുദാനന്തരബിരുദധാരികളുടെ അഭാവത്തിൽ ബിടെക് ഡെയറി സയൻസിൽ ബിരുദമോ ജനറൽ മൈക്രോബയോളജിയിൽ ബിരുദാനന്തരബിരുദമോ ഉള്ളവരെ പരിഗണിക്കും. 40 വയസാണ് ഉയർന്ന പ്രായപരിധി. പ്രതിമാസ വേതനം 30,000 രൂപ. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകർ ബയോഡേറ്റ ആഗസ്റ്റ് ഒന്നിനകം ഡയറക്ടർ, ക്ഷീരവികസന വകുപ്പ്, പട്ടം പാലസ് പി. ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിലോ dddtvm@gmail.com ലോ അയയ്ക്കണം.
പി.എൻ.എക്‌സ്. 2517/2020
താത്പര്യപത്രം ക്ഷണിച്ചു
പട്ടികവർഗ വിഭാഗത്തിലെ യുവതീയുവാക്കളിൽ നൈപുണ്യ പരിശീലനം നേടിയവർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനായി കൂട്ട് സംരംഭങ്ങൾ ആരംഭിക്കുന്നതിന് പട്ടികവർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. പദ്ധതിരൂപരേഖ 25നകം ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്‌ട്രേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 2303229.
പി.എൻ.എക്‌സ്. 2518/2020
ക്വാണ്ടിറ്റി സർവയർ കോഴ്‌സ് നടത്തുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം
പട്ടികവർഗ വിഭാഗത്തിലുള്ളവർക്കായി ക്വാണ്ടിറ്റി സർവയർ കോഴ്‌സ് നടത്തുന്നതിന് സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. പ്രൊപ്പോസലുകൾ 25നകം ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്‌ട്രേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 2304594.
പി.എൻ.എക്‌സ്. 2519/2020
എം. സി. എ: അപേക്ഷാ തീയതി നീട്ടി
കേരളത്തിലെ എ. ഐ. സി. ടി. ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സിനുള്ള അപേക്ഷാ തീയതി 30 വരെ നീട്ടി. വിശദവിവരങ്ങൾക്ക്: 0471 2560363, 64. ആഗസ്റ്റ് എട്ടിനാണ് എൻട്രൻസ് പരീക്ഷ.
പി.എൻ.എക്‌സ്. 2520/2020
ബിടെക് പ്രവേശനം
കേപ്പിന്റെ കീഴിലുള്ള എൻജിനിയറിംങ് കോളേജുകളിൽ ബിടെക് എൻ. ആർ. ഐ സീറ്റിലേക്കുള്ള പ്രവേശനം ആരംഭിച്ചു. എൻട്രൻസ് റാങ്കിൽ ഉൾപ്പെടണമെന്ന നിബന്ധന ഇല്ലാത്തതിനാൽ പ്‌ളസ് ടുവിന് മൊത്തത്തിൽ 45 ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി അതാത് കോളേജുകളുടെ വെബ്‌സൈറ്റ് മുഖേന 24ന് രാവിലെ 10മണിക്കകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: capekerala.org
പി.എൻ.എക്‌സ്. 2521/2020
എം. സി. എ എൻട്രൻസിന് അപേക്ഷ ക്ഷണിച്ചു
വടകര കോളേജ് ഓഫ് എൻജിനിയറിംഗിൽ എം. സി. എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്‌ളസ് ടു, ബിരുദ തലത്തിൽ മാത്തമാറ്റിക്കൽ സയൻസ് (കണക്ക്, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഓപ്പറേഷൻസ് റിസർച്ച്) ഒരു വിഷയമായി പഠിച്ച് 50 ശതമാനം മാർക്ക് നേടിയ ബിരുദധാരികൾക്ക് (അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും) അപേക്ഷിക്കാം. ആഗസ്റ്റ് എട്ടിന് എൽ. ബി. എസ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ജൂലൈ 30 വരെ http://lbscentre.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9495903733, 9400511020, 0496 2536125.
പി.എൻ.എക്‌സ്. 2522/2020