Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

SSC CGL 2020-21 Recruitment: എസ്.എസ്.സി. സി.ജി.എല്‍. നിയമന പരീക്ഷ ഓഗസ്റ്റില്‍

SSC CGL 2020-21 Recruitment: മേയ് 29 മുതല്‍ ജൂണ്‍ ഏഴ് വരെയാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്

SSC CGL 2020-21 Recruitment: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി) കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവൽ (സി.ജി.എൽ) 2020 നിയമന പരീക്ഷ ഓഗസ്റ്റിൽ നടത്തും. ഏഴായിരത്തില്‍ അധികം ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്.

കമ്പ്യൂട്ടര്‍ മുഖേന നടക്കുന്ന എസ്.എസ്.സി സി.ജി.എല്‍ പരീക്ഷയുടെ റജിസ്ട്രേഷന്‍ ജനുവരിയില്‍ അവസാനിച്ചിരുന്നു. മേയ് 29 മുതല്‍ ജൂണ്‍ ഏഴ് വരെയാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്.

വിവിധ മന്ത്രാലങ്ങളിലേക്കും വകുപ്പുകളിലേക്കും ബി,സി തസ്തികകളിലേക്കുള്ള എസ്.എസ്.സി സി.ജി.എല്‍ പരീക്ഷ എല്ലാ വര്‍ഷവും നടത്താറുള്ളതാണ്.

മൂന്ന് പരീക്ഷകളാണ് നിയമന പ്രക്രിയയില്‍ ഉള്ളത്. ആദ്യ പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ക്കായിരിക്കും അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ സാധിക്കുക.

പരീക്ഷയില്‍ കൃത്രിമം കാണിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷത്തേക്ക് എസ്.എസ്.സി പരീക്ഷകള്‍ എഴുതാന്‍ സാധിക്കില്ല. ഈ മാസം പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകുമെന്നും പരീക്ഷ ഓഗസ്റ്റ് 13 മുതല്‍ 24 വരെയുള്ള തിയതികളിലാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Also Read: NTA NEET 2021 Date, Application Date Announced: നീറ്റ് സെപ്തംബറിൽ; ചൊവ്വാഴ്ച മുതൽ അപേക്ഷിക്കാം

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Staff selection commission ssc combined graduate level exam cgle 2020 tier 1 exam date ssc nic in

Next Story
ഐഎസ്ആർഒയിൽ 43 ഒഴിവുകൾ, ബിരുദധാരികൾക്ക് അപേക്ഷിക്കാംjob, job news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com